കാറ്റേ നീ വീശരുതിപ്പോൾ… വീണ്ടും കാറ്റിനെ കുറ്റം പറഞ്ഞ് ലിവർപൂൾ പരിശീലകൻ

- Advertisement -

ലിവർപൂൾ പരിശീലകൻ ക്ലോപ്പും അദ്ദേഹത്തിന്റെ മത്സരം വിജയിക്കാതിരിക്കാനുള്ള കാരണങ്ങളും ഇംഗ്ലീഷ് ഫുട്ബോൾ ആരാധകർക്ക് ഇടയിൽ പ്രസിദ്ധമാണ്. ഇന്നലെ എവർട്ടണോട് നിർണായക മത്സരത്തിൽ വിജയിക്കാതിരുന്നപ്പോഴും രസകരമായ കാരണം കണ്ടെത്താൻ ക്ലോപ്പിനായി. ഇന്നലെ കാറ്റിനെയാണ് ലിവർപൂൾ ജയിക്കാതിരിക്കാൻ കാരണമായി ക്ലോപ്പ് പറഞ്ഞത്.

താൻ ഈ കാരണം പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല. എങ്കിലും കാറ്റ് ആയിരുന്നു പ്രശ്നം. ഗ്രൗണ്ടിൽ നാലു വശത്തു നിന്നും കാറ്റു വീശുകയായിരുന്നു. ഒരു തരത്തിലും ഫുട്ബോൾ കളിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു ഗുഡിസൺ പാർക്കിൽ എന്നും ക്ലോപ്പ് പറഞ്ഞു. മുമ്പിം കാറ്റിനെ നിരവധി തവണ ക്ലോപ്പ് കുറ്റം പറഞ്ഞിട്ടുണ്ട്.

ഇന്നലെ എവർട്ടൺ ലിവർപൂൾ മത്സരം 0-0 എന്ന നിലയിൽ അവസാനിച്ചിരുന്നു. ഇതോടെ ലിവർപൂൾ ലീഗിൽ രണ്ടാമത് ആവുകയും ചെയ്തു.

Advertisement