മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് സ്വപ്നം പോലെ എന്ന് ക്ലോപ്പ്

20210524 133051
- Advertisement -

പ്രീമിയർ ലീഗിൽ നിന്ന് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാൻ കഴിഞ്ഞ ടീമിന്റെ വലിയ അച്ചീവ്മെന്റ് തന്നെയാണ് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. അവസാന കുറച്ച് ആഴ്ചകളിൽ ലിവർപൂൾ ടീം ഗംഭീരമായാണ് കളിച്ചത് എന്നും ഇത് ഏറെ സന്തോഷം നൽകുന്നു എന്നും ക്ലോപ്പ് പറഞ്ഞു. ഇന്നലെ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി ആയിരുന്നു ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്‌.

മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് സ്വപ്നം പോലെയാണെന്നും സ്വപ്നത്തിൽ പോലും ഇതിനെക്കാൾ വലുത് തനിക്ക് ആഗ്രഹിക്കാൻ ആകുമായിരുന്നില്ല എന്നും ക്ലോപ്പ് പറഞ്ഞു. ആരാധകർ തിരിച്ചു വന്നതും ടീമിന് ഏറെ സഹായകരമായി എന്നും ക്ലോപ്പ് പറഞ്ഞു. ഇന്നലത്തെ വിജയത്തോടെ 69 പോയിന്റുമായാണ് ലിവർപൂൾ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഒരുപാട് പരിക്കുകളോട് പൊരുതേണ്ടി വന്ന സീസണായിരുന്നു ഇത്തവണ ലിവർപൂളിന്.

Advertisement