Picsart 23 04 22 23 47 44 231

ആൻഫീൽഡിൽ 100 പ്രീമിയർ ലീഗ് ജയങ്ങൾ പൂർത്തിയാക്കി ക്ലോപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് ഒപ്പം സ്വന്തം മൈതാനം ആയ ആൻഫീൽഡിൽ 100 വിജയങ്ങൾ പൂർത്തിയാക്കി ജർമ്മൻ പരിശീലകൻ ക്ലോപ്പ്. 2015 മുതൽ ലിവർപൂൾ പരിശീലകൻ ആയ ക്ലോപ്പ് ഏറ്റവും വേഗത്തിൽ ആൻഫീൽഡിൽ 100 ജയങ്ങൾ നേടുന്ന പരിശീലകൻ കൂടിയാണ്.

ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ ത്രില്ലറിൽ 3-2 നു ആണ് ലിവർപൂൾ മറികടന്നത്. നിലവിൽ ഇത് വരെ 426 മത്സരങ്ങളിൽ ലിവർപൂളിനെ പരിശീലിപ്പിച്ച ക്ലോപ്പ് 255 ജയങ്ങൾ ആണ് നേടിയത്. ലിവർപൂളിന് ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, യുഫേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഈ കാലയളവിൽ ക്ലോപ്പ് ലിവർപൂളിൽ നേടിയിട്ടുണ്ട്.

Exit mobile version