ക്ളോപ്പ് ഡിസംബറിലെ മികച്ച പരിശീലകൻ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ് പ്രീമിയത് ലീഗിൽ ഡിസംബർ മാസത്തിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ക്ളോപ്പ് ഈ അവാർഡ് സ്വന്തം പേരിലാകുന്നത്.

തിരക്കേറിയ ഡിസംബർ മത്സര ക്രമത്തിൽ ലിവർപൂൾ നടത്തിയ മിന്നും പ്രകടനങ്ങളാണ് ക്ളോപ്പിന് അവാർഡ് സമ്മാനിച്ചത്. ഡിസംബറിൽ ലിവർപൂൾ കളിച്ച 7 ൽ എല്ലാ മത്സരങ്ങളിലും ജയം സ്വന്തമാക്കിയിരുന്നു. ഈ മത്സരങ്ങളിൽ ലിവർപൂൾ 22 ഗോളുകൾ നേടിയപ്പോൾ കേവലം 3 ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയത്.

ന്യുനോ സാന്റോ, സാരി, പോചെട്ടിനോ, പല്ലെഗ്രിനി എന്നിവരെ മറികടന്നാണ് ക്ളോപ്പ് അവാർഡ് സ്വന്തം കീശയിൽ ആക്കിയത്.