Site icon Fanport

“കിരീടം വേണമെങ്കിൽ ഈ കളി ഒന്നും കളിച്ചാൽ പോര” – ബ്രൂണോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വഴങ്ങി സമനിലയിലെ നിരാശ പങ്കുവെച്ച് യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇങ്ങനെ ഉള്ള മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട് എന്നും ഇത് തീർത്തും നിരാശ നൽകുന്ന ഫലമാണെന്നും ബ്രൂണോ പറഞ്ഞു. ഇതിനേക്കാൾ നന്നായി കളിക്കേണ്ടതുണ്ട്. ഇതിനേക്കാൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതുപോലുള്ള ഗോളുകൾ വഴങ്ങാനും പാടില്ല. ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.

“ഞങ്ങൾ ഇപ്പോൾ ലീഗ് പട്ടികയിലേക്ക് നോക്കുന്നില്ല, പക്ഷേ തീർച്ചയായും ഞങ്ങൾക്ക് കൂടുതൽ പോയിന്റുകൾ ഉണ്ടാവണമായിരുന്നു. ഞങ്ങൾ സ്വന്തം ഗ്രൗണ്ടിൽ പോയിന്റുകൾ നഷ്ടപ്പെടുത്തുന്നു, അത് ചെയ്യാൻ പാടില്ല. പ്രീമിയർ ലീഗിൽ ഹോം ഗ്രൗണ്ടിലെ ഈ അവസാന രണ്ട് മത്സരങ്ങളിൽ ടീമിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല. സീസണിന്റെ അവസാനത്തിൽ കിരീടൻ വേണമെങ്കിൽ ഇതു പോലെ കളിച്ചാൽ പോര ” – ബ്രൂണോ പറഞ്ഞു.

Exit mobile version