Site icon Fanport

ഗോളടിക്കുന്നത് അല്ല കിരീടമാണ് തനിക്ക് പ്രധാനം എന്ന് ബ്രൂണൊ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഗോളുകൾ അടിച്ചു കൂട്ടികൊണ്ടിരിക്കുന്ന ബ്രൂണൊ ഫെർണാണ്ടസ് താൻ ഗോളുകൾക്ക് അല്ല പ്രാധാന്യം നൽകുന്നത് എന്ന് പറഞ്ഞു. പരമാവധി ഗോൾ അടിക്കണം എന്നും പരമാവധി ഗോൾ ഒരുക്കി കൊടുക്കണം എന്നും തന്നെയാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഗോളുകളുടെ നമ്പറിനല്ല കിരീടത്തിനാണ് താൻ പ്രാധാന്യം നൽകുന്നത് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

കിരീടങ്ങൾ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം താൻ ആഗ്രഹിക്കുന്നത് എന്നും ബ്രൂണോ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം എന്ന രീതിയിൽ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇനിയും ടീം മെച്ചപ്പെടാൻ ഉണ്ട് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. നല്ല ഫലങ്ങൾ കിട്ടുന്നത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും എന്നും പോർച്ചുഗീസ് താരം പറഞ്ഞു. ഇന്നലെ റയൽ സോസിഡാഡിനെതിരെ നേടിയ ഇരട്ട ഗോളുകളോടെ ബ്രൂണൊ ഫെർണാണ്ടസ് ഈ സീസണിൽ 21 ഗോളുകളിൽ എത്തി.

Exit mobile version