ഹാട്രിക് മികവിൽ കിംഗ്

- Advertisement -

പ്രീമിയർ ലീഗിൽ എവർട്ടനും, ഹൾ സിറ്റി,ബേൺമൗത് ടീമുകൾക്ക് ജയം.

സ്വന്തം മൈതാനമായ ഗോഡിസൺ പാർക്കിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എവർട്ടൻ വെസ്റ്റ് ബ്രോമിനെ തകർത്തത്. മികച്ച പ്രതിരോധമുള്ള വെസ്റ്റ് ബ്രോമിനെ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞ എവെർട്ടൻ മത്സരത്തിന്റെ സർവ മേഖലകളിലും ആധിപത്യം പുലർത്തി. 39 ആം മിനുട്ടിൽ കെവിൻ മിറാല്ലാസിലൂടെ മുന്നിലെത്തിയ എവർട്ടന് വേണ്ടി 45 ആം മിനുട്ടിൽ മോർഗൻ സ്‌നൈഡർലിനും ഗോൾ നേടി, ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എവർട്ടനിലെത്തിയ സ്‌നൈഡർലിന്റെ എവർട്ടന് വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്. 82 ആം മിനുട്ടിൽ റോസ് ബാര്കലിയുടെ പാസ് ഹെഡ്ഡറിലൂടെ വെസ്റ്റ് ബ്രോം വലയിലെത്തിച് ലുക്കാക്കു സീസണിലെ തന്റെ 19 ആം ഗോൾ നേടി.

28 കളികളിൽ നിന്ന് 47 പോയിന്റുള്ള എവർട്ടൻ 7 ആം സ്ഥാനത്തും ഇത്ര തന്നെ കളികളിൽ നിന്ന് ൪൦ പോയിന്റുള്ള വെസ്റ്റ് ബ്രോം 8 ആം സ്ഥാനത്തുമാണ്.

സംഭവബഹുലമായ മത്സരത്തിനൊടുവിൽ 90 ആം മിനുട്ടിൽ വിജയ ഗോൾ നേടിയ ബോൺമൗത് വെസ്റ്റ് ഹാമിനെ 3 – 2 ന് തോൽപ്പിച്ച്.

പെനാൽറ്റി മിസ് ആക്കി ടീമിന്റെ ലീഡ് നേടാനുള്ള അവസരം തുലച്ച ജോഷ് കിംഗ് പിന്നീട് ഹാട്രിക്കുമായി ടീമിന്റെ ഹീറോ ആയ മത്സരത്തിൽ ലീഡ് നേടിയ ശേഷമാണ് വെസ്റ്റ് ഹാം തോൽവി വഴങ്ങിയത്. 9 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കിങ്ങിന് ലക്ഷ്യത്തിലെത്തിക്കാനാവാതെ പോയ തൊട്ട അടുത്ത മിനുട്ടിൽ തന്നെ മിക്കൽ അന്റോണിയോവിലൂടെ വെസ്റ്റ് ഹാം ലീഡ് നേടി. എന്നാൽ 31 ആം മിനുട്ടിൽ ജോഷ് കിംഗ് സമനില നേടി. പിന്നീട് 37 ആം മിനുട്ടിൽ ബേൺ മൗത്തിനു ലഭിച്ച രണ്ടാം പെനാൽറ്റിയും അവർ നഷ്ടപ്പെടുത്തി, ഇത്തവണ ബെന്നിക് അഫോബി എടുത്ത കിക്ക് ഗോൾ കീപ്പർ തടുത്തിടുകയായിരുന്നു.
രണ്ടാം പകുതിയിൽ 48 ആം മിനുട്ടിൽ കിംഗ് തന്റെ രണ്ടാം ഗോൾ നേടി ടീമിനെ വീണ്ടും ലീഡ് നേടിക്കൊടുത്തു. എന്നാൽ പൊരുതി കളിച്ച വെസ്റ്റ് ഹാം 83 ആം മിനുട്ടിൽ ആന്ദ്രേ ആയുവിലൂടെ സമനില നേടി. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ 90 ആം മിനുട്ടിൽ ജോഷ് കിംഗ് തന്റെ ഹാട്രിക് ഗോൾ നേടി. പുറത്താകൽ ഭീഷണി നേരിട്ടിരുന്ന ബേൺമൗത്തിന് ആശ്വാസം പകരുന്ന ജയം.

നിലവിൽ 28 കളികളിൽ നിന്ന് 30 പോയിന്റുള്ള ബേൺമൗത് 14 ആം സ്ഥാനത്താണ്. 28 കളികൾ കളിച്ച വെസ്റ്റ് ഹാം 33 പോയിന്റുമായി 11 ആം സ്ഥാനത്താണ്.തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഹൾ സിറ്റിക്ക് ആശ്വാസ ജയം.സ്വന്തം മൈതാനത്ത് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ സ്വാൻസി സിറ്റിയെ മറി കടന്നത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി 69 ,78 മിനിറ്റുകളിൽ ഗോളുകൾ നേടിയ ഒമർ നിയാസ്സാണ് ഹള്ളിന് ജയം സമ്മാനിച്ചത്. 91 ആം മിനുട്ടിൽ ആൽഫി മാസനാണ് സ്വാൻസിയുടെ ആശ്വാസ ഗോൾ നേടിയത്.

28 കളികളിൽ നിന്ന് 24 പോയിന്റുള്ള ഹൾ 18 ആം സ്ഥാനത്താണ്. 27 പോയിന്റുള്ള സ്വാൻസി 16 ആം സ്ഥാനത്തുമുണ്ട്.

 

Advertisement