റിലഗേഷനു പിന്നാലെ കി സുങ്-യുങ് സ്വാൻസി വിട്ടു

- Advertisement -

ദക്ഷിണ കൊറിയൻ താരം കി സുങ് യുങ് സ്വാൻസി വിട്ടു.അഞ്ചു വർഷമായി സ്വാൻസിയിൽ കളിക്കുന്ന താരം ക്ലബ് ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്തപ്പെട്ടതോടെയാണ് ക്ലബ് വിടാൻ തീരുമാനിച്ചത്. 2012ൽ സെൽറ്റിക്കിൽ നിന്ന് സ്വാൻസിയിൽ എത്തിയ താരം സ്വാൻസിക്കായി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 12 ഗോളുകളും സ്വാൻസിക്കായി കി നേടിയിട്ടുണ്ട്.

ടീമിന്റെ മോശം പ്രകടനത്തിന് ആരാധകരോട് മാപ്പു പറഞ്ഞ കി, ടീം ശക്തമായി തിരിച്ചുവരട്ടെ എന്നാശംസിച്ചു. സ്വാൻസി ആരാധകർ ഇത്ര കാലം നൽകിയ പിന്തുണയ്ക്ക് താരം നന്ദി പറഞ്ഞു. 29കാരനായ കി ഇനി ഏതു ക്ലബിലേക്കാണ് പോവുക എന്നതിനെ കുറിച്ച് സൂചനകളൊന്നും നൽകിയില്ല. ലോകകപ്പിന് ശേഷം മാത്രമെ ഇതിൽ തീരുമാനം ആകു എന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement