റൊണാൾഡോക്ക് ചേരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ – ഖബീബ്

Images 2021 09 03t211922.001

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസിനേക്കാൾ ചേരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്ന് മാർഷ്യൽ ആർട്ട്സ് ഇതിഹാസവും ക്രിസ്റ്റ്യാനോയുടെ സുഹൃത്തുമായ ഖബീബ് നുർമഗോമെദോവ്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കം തന്നെ ഞെട്ടിച്ചില്ലെന്നും ഒരു മാസത്തിന് മുൻപ് തന്നെ താരം യുണൈറ്റഡിലേക്ക് പോകുമെന്ന കാര്യം വെളിപ്പെടുത്തിയിരുന്നെനും ഖബീബ് കൂട്ടിച്ചേർത്തു.

യുവന്റസിൽ നിന്നുമാണ് പ്രീമിയർ ലീഗിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടങ്ങി വരവ്. 134 മത്സരങ്ങളിൽ നിന്നും 101ഗോളുകൾ നേടിയ റോണാൾഡോ രണ്ട് ലീഗ് കിരീടങ്ങളും കോപ്പ ഇറ്റാലിയയും സൂപ്പർ കോപ്പയും യുവന്റസിനൊപ്പം നേടിയിരുന്നു. മിക്സ് മാർഷ്യൽ ആർട്സ് കമ്പനിയായ യുഎഫ്സിയിൽ നിന്നും അപരാജിതനായി വിരമിച്ച ഖബീബ് റഷ്യൻ ഫുട്ബോൾ ക്ലബ്ബായ ലീജിയൻ ഡൈനാമോയുമായി കരാർ ഒപ്പിട്ടിരുന്നു.

Previous articleക്രൊയേഷ്യൻ താരം മരിയോ മാൻസുകിച് ഫുട്‌ബോളിൽ നിന്നു വിരമിച്ചു
Next articleപാരാ ഒളിമ്പിക്സിൽ അമ്പയ്ത്തിൽ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ മെഡൽ