“യുണൈറ്റഡ് വിറ്റാലും ഇല്ലെങ്കിലും പോഗ്ബ ക്ലബ് വിടും” – കീൻ

ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ ഉടൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് മുൻ മാഞ്ചസ്റ്റർ ക്യാപ്റ്റൻ റോയ് കീൻ. ഇന്നലെ ലിവർപൂളിനെതിരായ മത്സരത്തിൽ പോഗ്ബയ്ക്ക് ബെഞ്ചിലായിരുന്നു സ്ഥാനം. സബ്ബായി പോലും പോഗ്ബയെ മൗറീനോ ഉപയോഗിച്ചില്ല. പോഗ്ബയ്ക്ക് അവസരം കിട്ടാത്തത് കൊണ്ട് തന്നെ പോഗ്ബ ഉടൻ ക്ലബ് വിടും എന്നാണ് കരുതുന്നത് എന്ന് കീൻ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിറ്റാലും ഇല്ലെങ്കിലും പോഗ്ബ ല്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തും. പോഗ്ബ ഇവിടെ സന്തോഷവാനല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ താരമല്ല പോഗ്ബ എന്നും കീൻ പറഞ്ഞു. ടീമിലെ മുഴുവൻ താരങ്ങളും അവരുടെ നൂറു ശതമാനം കൊടുക്കുന്നുണ്ട്. പോഗ്ബയ്ക്ക് അതിനാവുന്നില്ല എന്നും കീൻ പറഞ്ഞു. പോഗ്ബ ക്ലബ് വിടുന്നത് വലിയ കാര്യമല്ല എന്നും ഇതിനു മുമ്പും ക്ലബ് വിട്ട താരമാണല്ലോ പോഗ്ബ എന്നും കീൻ ഓർമ്മിപ്പിക്കുന്നു.

മൗറീനീയുമായി ഉടക്കിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ പോഗ്ബയ്ക്ക് അവസരം ലഭിക്കാറില്ല.

Exit mobile version