Site icon Fanport

മൗറീഞ്ഞോയോട് ചെയ്തത് ഈ കളിക്കാർ ഒലെയോടും ചെയ്യും- റോയ് കീൻ

മാഞ്ചസ്റ്റർ ഡർബിയിൽ തോറ്റ യുണൈറ്റഡ് ടീമിനെതിരെ അതി രൂക്ഷ വിമർശനവുമായി യുണൈറ്റഡ് ഇതിഹാസ താരം റോയ് കീൻ. മൗറീഞ്ഞോയെ പുറത്താക്കിയ പോലെ ഈ ടീം അംഗങ്ങൾ ഒലെയേയും പുറത്താക്കും എന്നാണ് യുണൈറ്റഡ് മുൻ ക്യാപ്റ്റൻ പ്രതികരിച്ചത്. സ്കൈ സ്പോർട്സിൽ കളി വിലയിരുത്താൻ എത്തിയ കീൻ ടീമിനെ ഒന്നടങ്കം കടുത്ത വിമർശനം ഉന്നയിച്ചു.

മൗറീഞ്ഞോയെ ബസ്സിനടിയിലേക് എറിഞ്ഞ ഈ കളിക്കാൻ അതേ കാര്യം ഒലെയോടും ചെയ്യും എന്നാണ് കീൻ പറഞ്ഞത്. കൂടാതെ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബക്ക് നേരെയും കീൻ വിമർശനം ഉന്നയിച്ചു. പോഗ്ബയെ വിശ്വസിക്കാൻ കൊള്ളില്ല എന്നും, ടീമിന് പ്രതിരോധത്തിൽ വേണ്ട സഹായം നൽകാത്ത പോഗ്ബ സ്വന്തം കാര്യം മാത്രമാണ് നോക്കുന്നത് എന്നും കീൻ കൂട്ടി ചേർത്തു. ഇന്നലെ നടന്ന ഡർബിയിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്. ഇതിൽ രണ്ടാം പകുതിയിൽ യുണൈറ്റഡ് താരങ്ങൾ നടത്തിയ പ്രകടനം അതി രൂക്ഷ വിമർശനമാണ് നേരിടുന്നത്.

Exit mobile version