Site icon Fanport

റൊണാൾഡോയ്ക്ക് ഒപ്പം കളിക്കണം എന്ന് ഡി ബ്രുയിൻ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലൊരു താരത്തിനൊപ്പം കളിക്കണം എന്ന് തനിക്ക് വലിയ ആഗ്രഹം ഉണ്ട് എന്ന് മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രുയിൻ. തന്നെ പോലെയുള്ള ക്രിയേറ്റീവ് താരങ്ങൾക്ക് റൊണാൾഡോയെ പോലൊരു ഫിനിഷറെ ആണ് ആവശ്യം എന്ന് ഡി ബ്രുയിൻ പറഞ്ഞു. അങ്ങനെ ഒരു താരം ഉണ്ടെങ്കിൽ തനിക്ക് അവസരങ്ങൾ സൃഷ്ടിക്കാനുള്ള അവസരവും കൂടും എന്ന് ഡിബ്ര്യുയിൻ പറയുന്നു.

റൊണാൾഡോ ആണ് തന്റെ ഒപ്പം കളിക്കുന്നത് എങ്കിൽ തനിക്ക് സാധാരണ നിലയിൽ താൻ ക്രോസ് ചെയ്യുന്നതിനേക്കാൾ മൂന്ന് മീറ്റർ ഉയരത്തിൽ ക്രോസ് ചെയ്യാം എന്നും അത് റൊണാൾഡോ വന്ന് ഹെഡ് ചെയ്യും എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും തമാശ കലർത്തി ഡിബ്രുയിൻ പറഞ്ഞു. എന്നാൽ ഈ വാക്കുകൾ ഡി ബ്രുയിൻ മാഞ്ചസ്റ്റർ സിറ്റി വിട്ട് യുവന്റസിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിടാൻ സാധ്യതയുണ്ട്.

Exit mobile version