പരിക്ക് മാറി, ഡി ബ്രുയിൻ നാളെ കളിക്കും

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയിന്റെ പരിക്ക് മാറി എത്തുന്നു. മൂന്ന് മാസത്തോളം പുറത്ത് ഇരിക്കേണ്ടി വരും എന്ന് കരുതിയ പരിക്കിൽ നിന്നാണ് അതിവേഗം ഡിബ്രുയിൻ തിരിച്ചെത്തിയിരിക്കിന്നത്. കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ച കെ ഡി ബി നാളെ മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ വീണ്ടും ഇറങ്ങുമെന്ന് പരിശീലകൻ പെപ് ഗ്വാഡിയോള പറഞ്ഞു. നാളെ ബേർൺലിയെ ആണ് സിറ്റി നേരിടുന്നത്.

മുട്ടിനേറ്റ പരിക്കിൽ നിന്നാണ് തിരിച്ചുവരവ്. ശസ്ത്രക്രിയ വേണ്ടി വന്നില്ല എന്നതാണ് ഡിബ്രുയിൻ വേഗം തിരിച്ചെത്താനുള്ള കാരണം. ബാഴ്സലോണയിൽ ആയിരുന്നു താരം ചികിത്സ നടത്തിയത്. ലോകകപ്പിൽ ബെൽജിയത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഡി ബ്ര്യുയിൻ സിറ്റിക്കായി ഒരു ലീഗ് മത്സരത്തിലെ ഇത്തവണ ഇറങ്ങിയിട്ടുള്ളൂ.

Advertisement