കെവിൻ ഡി ബ്രുയിൻ പി എഫ് എ പ്ലയർ ഓഫ് ദി സീസൺ

- Advertisement -

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും വലിയ പുരസ്കാരമായ പി എഫ് എ പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിൻ സ്വന്തമാക്കി. പ്രീമിയർ ലീഗ് കിരീടം നേടിയത് ലിവർപൂൾ ആയിരുന്നു എങ്കിലും കഴിഞ്ഞ സീസണിലെ ഡിബ്രുയിന്റെ പ്രകടനത്തിന് പകരം വെക്കാൻ ആരും ഉണ്ടായിരുന്നില്ല. ലിവർപൂൾ താരം ഹെൻഡേഴ്സൺ മാത്രമാണ് ഡിബ്രുയിന് ചെറിയ വെല്ലുവിളി എങ്കിലും ഉയർത്തിയത്.

പി എഫ് എ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മാഞ്ചസ്റ്റർ സിറ്റി താരമാണ് കെവിൻ ഡി ബ്രുയിൻ. കഴിഞ്ഞ സീസൺ ലീഗിൽ 13 ഗോളുകളും ഒപ്പം പ്രീമിയർ ലീഗ് റെക്കോർഡായ 20 അസിസ്റ്റും ഡി ബ്രുയിൻ സ്വന്തം പേരിൽ കുറിച്ചിരുന്നു. ഈ പുരസ്കാരം നേടിയതിൽ ഏറെ സന്തോഷം ഉണ്ടെന്നും തന്റെ പ്രകടനങ്ങളിൽ പെപ് ഗ്വാർഡിയോളയ്ക്ക് വലിയ പങ്ക് ഉണ്ടെന്നും ഡിബ്രുയിൻ പറഞ്ഞു.

പി എഫ് എയുടെ ഈ സീസണിൽ മികച്ച ടീമിൽ അഞ്ച് ലിവർപൂൾ താരങ്ങൾ ഇടം നേടി. മാനെ, റൊബേർട്സൺ, അർനോൾഡ്, വാൻഡൈക്, ഹെൻഡേഴ്സൺ എന്നിവരാണ് ടീം ഓഫ് ദി സീസണിൽ ഉൾപ്പെട്ടവർ.

PFA Team of the Year for last season:

Pope, Alexander-Arnold, Van Dijk, Soyuncu, Robertson, D Silva, Henderson, De Bruyne, Vardy, Aubameyang, Mane.

Advertisement