Site icon Fanport

ഡി ബ്രുയിന്റെ പരിക്ക് ഗുരുതരം തന്നെ, മൂന്ന് മാസത്തോളം കളിക്കില്ല എന്ന് പെപ്

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയിന്റെ പരിക്ക് ഗുരുതരം തന്നെ എന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാഡിയോള വ്യക്തമാക്കി. ഇന്ന് നടന്ന പ്രെസ് മീറ്റിലാണ് ഡി ബ്രുയിന്റെ പരിക്കിനെ കുറിച്ച് ഗ്വാഡിയോള പറഞ്ഞത്‌. മുട്ടിനേറ്റ പരിക്ക് ഗുരുതരമാണ്. ശസ്ത്രക്രിയ വേണ്ടി വരില്ല എങ്കിലും മൂന്ന് മാസത്തോളം ഡി ബ്രുയിന് പുറത്തിരിക്കേണ്ടി വരും.

ഇപ്പോൾ ചികിത്സക്കായി ബാഴ്സലോണയിലാണ് താരം ഉള്ളത്. ലോകകപ്പിൽ ബെൽജിയത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഡി ബ്ര്യുയിൻ സിറ്റിയുടെ ലീഗിലെ ആദ്യ മത്സരത്തിൽ സബ്ബായി ഇറങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ സിറ്റിയുടെ ഏറ്റവും മികച്ച താരം ഡി ബ്രുയിൻ ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version