Site icon Fanport

ഡി ബ്രുയിന് വീണ്ടും പരിക്ക്, ഒരു മാസത്തോളം പുറത്ത്

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയിന് വീണ്ടും പരിക്ക്. ഇന്നലെ ബൗണ്മതിനെതിരായ മത്സരത്തിൽ ആയിരുന്നു ഡി ബ്രുയിന് പരിക്കേയത്. ഹാംസ്ട്രിങ്ങ് ഇഞ്ച്വറിയാണ്. ഒരു മാസത്തോളം എങ്കിലും ഡിബ്രുയിൻ പുറത്ത് ഇരിക്കേണ്ടി വരും എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു.. ഈ സീസൺ തുടക്കത്തിൽ മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നിരു ഡി ബ്രുയിന്.

മുട്ടിനേറ്റ പരിക്കായിരുന്നു നേരത്തെ ഡിബ്രുയിനെ അലട്ടിയത്. പുതിയ പരിക്ക് മുട്ടിനല്ല എന്നത് തന്നെ സിറ്റിക്ക് വലിയ ആശ്വാസം നൽകും. എന്നിരുന്നാലും പ്രീമിയർ ലീഗ് കിരീട പോരാട്ടം ഉൾപ്പെടെ സീസൺ അവസാനത്തിലേക്ക് കടക്കുമ്പോൾ ഡി ബ്രുയിൻ ഇല്ലാത്ത സിറ്റിക്ക് വലിയ ക്ഷീണമാകും.

Exit mobile version