അവസാന മത്സരത്തിന് ഡി ബ്രുയിൻ തിരികെ എത്തും

മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടം ഉറപ്പിക്കേണ്ട അവസാന മത്സരത്തിന് ഡിബ്ര്യുയിൻ തിരികെ എത്തും. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ആണ് നാളെ ഡിബ്ര്യുയിൻ കളിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി ഡിബ്ര്യുയിൻ പരിക്കേറ്റ് പുറത്തായിരുന്നു. ഹാംസ്ട്രിങ്ങ് ഇഞ്ച്വറിയായിരുന്നു നിർണായക ഘട്ടത്തിൽ ബെൽജിയം താരത്തിന് തിരിച്ചടി നൽകിയത്.

ഈ സീസൺ തുടക്കത്തിലും മാസങ്ങളോളം ഡി ബ്രുയിന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നിരുന്നു. മുട്ടിനേറ്റ പരിക്കായിരുന്നു നേരത്തെ ഡിബ്രുയിനെ അലട്ടിയത്. അവസാന മത്സരത്തിൽ നാളെ ബ്രൈറ്റണെ ആണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക. നാളെ വിജയിച്ചാൽ മാത്രമെ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ഉറപ്പുള്ളൂ സമനിലയോ തോൽവിയോ കെണിഞ്ഞാൽ ലിവർപൂൾ കിരീടം സ്വന്തമാക്കാൻ സാധ്യതയുണ്ട്‌.

Exit mobile version