Site icon Fanport

പരിക്ക് മാറുന്നു, ഡി ബ്രുയിൻ പരിശീലനം തുടങ്ങി

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയിന്റെ പരിക്ക് മാറി എത്തുന്നു. മൂന്ന് മാസത്തോളം പുറത്ത് ഇരിക്കേണ്ടി വരും എന്ന് കരുതിയ പരിക്കിൽ നിന്നാണ് ഡിബ്രുയിൻ അതിവേഗം തിരിച്ചെത്തിയിരിക്കിന്നത്. പരിക്കേറ്റ് ആറ് ആഴ്ചകൾക്ക് അകം തന്നെ ഡിബ്ര്യുയിൻ പരിശീലനം ആരംഭിച്ചത് സിറ്റിക്ക് വലിയ നേട്ടമാകും.

മുട്ടിനേറ്റ പരിക്കിൽ നിന്നാണ് തിരിച്ചുവരവ്. ശസ്ത്രക്രിയ വേണ്ടി വന്നില്ല എന്നതാണ് ഡിബ്രുയിൻ വേഗം തിരിച്ചെത്താനുള്ള കാരണം. ബാഴ്സലോണയിൽ ആയിരുന്നു താരം ചികിത്സ നടത്തിയത്. ലോകകപ്പിൽ ബെൽജിയത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഡി ബ്ര്യുയിൻ സിറ്റിക്കായി ഒരു ലീഗ് മത്സരത്തിലെ ഇത്തവണ ഇറങ്ങിയിട്ടുള്ളൂ.

Exit mobile version