ലോരിസ് കരിയസ് തിരികെ ലിവർപൂളിൽ എത്തി

ലിവർപൂളിന്റെ ഗോൾകീപ്പർ ലോരിസ് കരിയസ് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിവർപൂളിലേക്ക് മടങ്ങിയെത്തുന്നു. ഇതുവരെ തുർക്കി ക്ലബായ ബെസികസിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു കരിയസ്. താരം ഇപ്പോൾ ബെസികസുമായുള്ള ലോൺ കരാർ അവസാനിപ്പിച്ചിരിക്കുന്നത്. ഇനി സീസൺ പുനരാരംഭിക്കുമ്പോൾ കരിയസ് ആൻഫീൽഡിൽ ഉണ്ടാകും.

2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നടത്തിയ വലിയ അബദ്ധത്തോടെ ആയിരുന്നു കരിയസ് ലിവർപൂൾ വിടേണ്ടി വന്നത്. അന്ന് കരിയസിന്റെ പിഴവുകൾ ആണ് ലിവർപൂളിന് കിരീടം നഷ്ടപ്പെടുത്തിയത്. അതിനു ശേഷം അലിസണെ ഒന്നാം ഗോൾകീപ്പറായി ടീമിൽ എത്തിച്ച് കരിയസിനെ ലിവർപൂൾ ലോണിൽ അയക്കുകയായിരുന്നു. 26കാരനായ കരിയസ് ലിവർപൂൾ ക്ലബ് വിടാൻ ആണ് സാധ്യത.

Exit mobile version