Site icon Fanport

“കാന്റെയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും സ്നേഹിക്കപ്പെട്ട താരം” – പോഗ്ബ

ചെൽസിയുടെ മധ്യനിര താരമായ കാന്റെയെ വെറുക്കാൻ ആർക്കും ആകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ. ഇരുവരും ഫ്രാൻസ് ദേശീയ ടീമിനായി മധ്യനിരയിൽ ഒരുമിച്ചു കളിക്കുന്നവരാണ്‌. കാന്റെയാകും ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും സ്നേഹം കിട്ടിയ താരം എന്ന് പോൾ പോഗ്ബ പറഞ്ഞു. കാന്റെയെ ആരും വെറുക്കില്ല. കാന്റെയെ വെറുക്കുക അസാധ്യമായ കാര്യമാണെന്നും പോഗ്ബ പറഞ്ഞു.

കാന്റെ ഒരു കാര്യത്തിനും പരാതി പറയാത്ത താരമാണ്. കഠിന പ്രയത്നമാൺ അദ്ദേഹത്തിന്റെ രീതി എന്നും പോഗ്ബ പറയുന്നു. കാന്റെ മികച്ച പ്രൊഫഷണൽ ആണെന്നും എത്ര വലിയ താരമായാലും വിനയം മാത്രമാണ് അദ്ദേഹത്തിൽ ഉള്ളൂ എന്നും പോഗ്ബ പറഞ്ഞു. ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ പോഗ്ബയും കാന്റെയുമായിരുന്നു മധ്യനിരയിലെ കൂട്ടുകെട്ട്.

Exit mobile version