ചെൽസിക്കും ഫ്രാൻസിനും തിരിച്ചടി, കാന്റെക്ക് പരിക്ക്

ഫ്രാൻസിന്റെ ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഉക്രൈനിനെതിരെ നടന്ന ഫ്രാൻസിന്റെ മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. ഇതോടെ ഫ്രാൻസിന്റെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം കളിക്കില്ല. കസാക്കിസ്ഥാനെതിരെയും ബോസ്നിയക്കെതിരെയുമാണ് ഫ്രാൻസിന്റെ അടുത്ത രണ്ട് മത്സരങ്ങൾ. കാന്റെയുടെ പരിക്ക് ചെൽസിക്കും ഫ്രാൻസിനും കനത്ത തിരിച്ചടിയാണ്.

പരിക്കേറ്റ കാന്റെ തുടർ ചികിത്സക്കായി ചെൽസിയിലേക്ക് മടങ്ങും. കാന്റെയുടെ പരിക്ക് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മത്സരങ്ങൾ വരുന്ന ചെൽസിക്ക് തിരിച്ചടിയാണ്. ചെൽസിയുടെ വെസ്റ്റ് ബ്രോമിനെതിരായ പ്രീമിയർ ലീഗ് മത്സരവും ചാമ്പ്യൻസ് ലീഗിൽ പോർട്ടോക്കെതിരായ മത്സരവും കാന്റെക്ക് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version