Site icon Fanport

എന്റെ ഭാവി ചെൽസിയിൽ, റയൽ മാഡ്രിഡ് റൂമറുകൾ തള്ളി കാന്റെ

റയൽ മാഡ്രിഡിലേക്ക് പോകാൻ ഒരുങ്ങുന്ന എന്ന വാർത്തകളെ തള്ളി ചെൽസി മധ്യനിര താരം എൻഗോളോ കാന്റെ. ചെൽസിയിലാണ് തന്റെ ഭാവി എന്ന് വ്യക്തമാക്കിയ താരം തനിക്ക് ലണ്ടനിൽ ഇനിയും ഏറെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഉണ്ടെന്നും കാന്റെ കൂട്ടി ചേർത്തു.

സിദാൻ റയൽ പരിശീലകനായി മടങ്ങി എത്തിയതോടെയാണ് കാന്റെ സ്പെയിനിലേക് മാറിയേക്കും എന്ന റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്. പക്ഷെ ഇത്തരത്തിലുള്ള സംസാരങ്ങൾ തന്നെ ബാധിക്കുന്ന കാര്യമല്ല എന്നാണ് ഫ്രഞ്ച് താരം തറപ്പിച്ച് പറഞ്ഞത്. കാന്റെയുടെ സഹ ചെൽസി താരം ഈഡൻ ഹസാർഡിന് ഒപ്പം കാന്റെയും ഈ സമ്മറിൽ ബെർണാബുവിൽ എത്തുമെന്ന വാർത്തകൾക് ഇതോടെ അവസാനമാകും എന്നാണ് താരത്തിന്റെ പ്രതീക്ഷ.

മൗറീസിയോ സാരിക് കീഴിൽ ചെൽസിയിൽ കൂടുതൽ ആക്രമണ റോളിൽ കളിക്കുന്ന താരം ഈ സീസണിൽ 30 കളികളിൽ നിന്ന് 3 ഗോളുകൾ നേടിയിട്ടുണ്ട്. പി എസ് ജി യും കാൻറെയെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഈ സീസണിൽ ചെൽസിയുമായി പുത്തൻ കരാർ ഒപ്പിട്ട താരത്തിന് ലണ്ടൻ വിടാൻ പ്ലാൻ ഇല്ല എന്നാണ് ഈ പ്രതികരങ്ങളിൽ നിന്ന് മനസ്സിലാകാനാവുന്നത്.

Exit mobile version