ഹാരി കെയ്ൻ സ്പർസിനൊപ്പം പരിശീലനം പുനരാരംഭിച്ചു

Skysports Harry Kane 5472736

അങ്ങനെ അവസാനം സ്പർസ് താരം ഹാരി കെയ്ൻ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. സീസണിലെ ആദ്യ മത്സരത്തിന് വെറും ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ആണ് കെയ്ൻ പരിശീലനം പുനരാരംഭിച്ചത്. ക്വാരന്റൈൻ പൂർത്തിയാക്കിയ താരം കൊറൊണ ടെസ്റ്റും നെഗറ്റീവ് ആയതോടെ ആണ് പരിശീലനത്തിന് ഇറങ്ങിയത്. നേരത്തെ ഹാരി കെയ്ൻ സമയത്തിന് സ്പർസിനൊപ്പം പരിശീലനത്തിന് എത്താതിരുന്നത് വലിയ വിവാദമായിരുന്നു.

സ്പർസ് വിടാൻ ശ്രമിക്കുന്ന ഹാരി കെയ്ൻ ഈ സമ്മറിൽ തന്നെ ക്ലബ് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെയ്നു വേണ്ടി മാഞ്ചസ്റ്റർ സിറ്റി 150 മില്യൺ ബിഡ് ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ ക്ലബിന് കെയ്നെ വിൽക്കാൻ യാതൊരു ഉദ്ദേശവുമില്ല എന്ന് ക്ലബ് പറയുന്നത്‌. കെയ്ൻ പക്ഷെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല. യൂറോ കപ്പ് കഴിഞ്ഞ് എത്തിയ കെയ്ൻ മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കേണ്ടതുണ്ട്.

Previous articleരണ്ടാം പന്തിൽ രാഹുല്‍ പുറത്ത്, വിക്കറ്റുകള്‍ നേടി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്
Next articleഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്തു, ഇനി ലക്ഷ്യം യുഎസ് ക്രിക്കറ്റ്