
ടോട്ടൻഹാമിന് വൻ തിരിച്ചടി. പരിക്ക് കാരണം നാളെ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങാൻ സ്ട്രൈക്കർ ഹാരി കെയ്നാവില്ല. കഴിഞ്ഞ ആഴ്ച ലിവർപൂളിനെതിരായ മത്സരത്തിന്റെ അവസാനമാണ് കെയ്നിന് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇന്ന് ടോട്ടൻഹാം മാനേജർ കെയിൻ നാളെ ഉണ്ടാവില്ല എന്നത് സ്ഥിതീകരിച്ചു. നാളെ ഉണ്ടാവില്ല എങ്കിലും റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ്ലീഗ് മത്സരത്തിലേക്ക് കെയിൻ തിരിച്ചെത്തിയേക്കും. മികച്ച ഫോമിലുള്ള കെയ്നിന്റെ അഭാവത്തിൽ ലൊറന്റേ ആകും മാഞ്ചസ്റ്ററിനെതിരെ സ്ട്രൈക്കറുടെ റോളിൽ എത്തുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial