Site icon Fanport

ഹാരി സൂപ്പർ ഹീറോ കെയ്ൻ!! സ്പർസ് ലീഗിന്റെ തലപ്പത്ത്!!

ജോസെ മൗറീനോയുടെ ടോട്ടനം ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ തലപ്പത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ലീഗിൽ നടന്ന ഒരു കടുപ്പമുള്ള പോരാട്ടം മറികടന്നാണ് സ്പർസ് വിജയവും ഒന്നാം സ്ഥാനവും സ്വന്തമാക്കിയത്. വെസ്റ്റ് ബ്രോം ഇന്ന് വലിയ വെല്ലുവിളി തന്നെ ആണ് സ്പർസിന് ഉയർത്തിയത്. എങ്കിലും മത്സരത്തിന്റെ അവസാനം ഹാരി കെയ്ൻ സ്പർസിന്റെ രക്ഷകനായി എത്തി. കെയ്നിന്റെ ഗോളിൽ 1-0ന്റെ വിജയമാണ് സ്പർസ് ഇന്ന് സ്വന്തമാക്കിയത്.

മത്സരം സമനിലയിലേക്ക് പോവുകയാണ് എന്ന് തോന്നിയ അവസരത്തിൽ 88ആം മിനുട്ടിൽ ആണ് ഹാരി കെയ്ൻ ഗോളുമായി രക്ഷയ്ക്ക് എത്തിയത്. ഹാഇ കെയ്നിന്റെ ലീഗിലെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. എട്ട് അസിസ്റ്റും കെയ്നിന് ഈ സീസണിൽ ലീഗിൽ മാത്രമുണ്ട്. ഈ വിജയം ജോസെയുടെ ടീമിനെ 17 പോയിന്റുമായാണ് ഒന്നാമത് നിർത്തുന്നത്. ഇന്ന് ലിവർപൂൾ സിറ്റിയെ തോൽപ്പിച്ചില്ല എങ്കിൽ സ്പർസിന് ഒന്നാം സ്ഥാനത്ത് തുടരാനാകും.

Exit mobile version