Site icon Fanport

ടോട്ടൻഹാം വിടാൻ മടിക്കില്ല എന്ന് ഹാരി കെയ്ൻ

ടോട്ടൻഹാം വിടുമെന്ന് സൂചന നൽകി ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ. തനിക്ക് ടോട്ടൻഹാമിനെ വലിയ ഇഷ്ടമാണ്. എപ്പോഴും ഇഷ്ടമായിരിക്കും. അതിനർത്ഥം താൻ എല്ലായ്പ്പോഴും ഇവിടെ തന്നെ ഉണ്ടാകും എന്നല്ല. കെയ്ൻ പറഞ്ഞു. ടീം മെച്ചപ്പെടുന്നില്ല എങ്കിൽ താൻ ക്ലബ് വിടും. ഇത് താൻ നേരത്തെ തന്നെ പറഞ്ഞതാണ്. കെയ്ൻ പറഞ്ഞു.

ടോട്ടൻഹാം ഒരു കിരീടം പോലും നേടാത്തതും പോചടീനോ പോയതോടെ ക്ലബ് പിറകോട്ട് പോകുന്നതും എല്ലാം കെയ്നിനെ ക്ലബിൽ നിന്ന് അകറ്റുന്നതായാണ് സൂചനകൾ. താൻ ഒരുപാട് ആഗ്രഹമുള്ള താരമാണെന്നു. ടീം മെച്ചപ്പെട്ടില്ല എങ്കിൽ ഇവിടെ തുടരുന്നതിൽ കാര്യമില്ല എന്നും കെയ്ൻ പറഞ്ഞും അവസാന കുറച്ചു വർഷങ്ങളായി ടോട്ടൻഹാം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ൻ. താരം ക്ലബ് വിടുകയാണെങ്കിൽ വാങ്ങാനായി വമ്പൻ ക്ലബുകൾ വരെ ഒരുക്കമാണ്.

Exit mobile version