കെയ്ൻ മടങ്ങിയെത്തി, തോൽവികൾക്ക് സ്പർസ് അവാസാനമിട്ടു

പരിക്കേറ്റ് പുറത്തായിരുന്ന ഹാരി കെയ്ൻ മടങ്ങി എത്തിയതോടെ സ്പർസ് വീണ്ടും വിജയ പാതയിൽ. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് സ്പർസ് തുടർച്ചയായ നാലാം തോൽവിയിൽ നിന്ന് രക്ഷപെട്ടത്. ഹ്യുങ് മിൻ സോൺ ആണ് അവരുടെ മറ്റൊരു ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ 36 പോയിന്റുമായി ഏഴാം സ്ഥനത്താണ്‌ അവർ.

ചെൽസിയോട് തോറ്റ ശേഷം ഏറെ വിമർശനം നേരിട്ട മൗറീഞ്ഞോ ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്. ഡേവിസൻ സാഞ്ചസ്, എറിക് ലമേല, ലൂക്കസ് മോറ എന്നിവർ ടീമിൽ ഇടം നേടി. പക്ഷെ ആദ്യ പകുതിയിൽ ലീഗിലെ 19 ആം സ്ഥാനകാരോട് ലീഡ് നേടാൻ അവർക്കായില്ല. പക്ഷെ രണ്ടാം പകുതിയിൽ ഈ സീസണിൽ സ്പർസിന്റെ രക്ഷകരായി മാറിയ ഹാരി കെയ്ൻ, സോൺ എന്നിവർ ഗോളുകൾ നേടി. 54 ആം മിനുട്ടിൽ കെയ്നും, 58 ആം മിനുട്ടിൽ സോണും വെസ്റ്റ്ബ്രോം വല കുലുക്കി.

Exit mobile version