പ്രീമിയർ ലീഗിൽ ഒരു ക്ലബിന് ആയി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഹാരി കെയിൻ, അഗ്യൂറോയെ മറികടന്നു | Report

Wasim Akram

20220820 185259
Download the Fanport app now!
Appstore Badge
Google Play Badge 1

വീണ്ടും പുതിയ ഗോൾ റെക്കോർഡ് കുറിച്ചു ഹാരി കെയിൻ, ഗോൾ വേട്ടയിൽ അഗ്യൂറോക്ക് മുകളിൽ

പ്രീമിയർ ലീഗ് ഗോൾ വേട്ടയിൽ വീണ്ടും റെക്കോർഡുകൾ കുറിച്ചു ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ. ഇന്ന് വോൾവ്സിന് എതിരെ ടീമിനായി കെയിൻ നേടിയ വിജയഗോൾ പ്രീമിയർ ലീഗിൽ താരത്തിന്റെ 185 മത്തെ ഗോൾ ആയിരുന്നു. ഇതോടെ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നാലാമത്തെ താരമായി ഹാരി കെയിൻ മാറി.

ഹാരി കെയിൻ

അതോടൊപ്പം ഒരു ക്ലബിന് ആയി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും കെയിൻ മാറി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയി 184 ഗോളുകൾ നേടിയ അർജന്റീനൻ താരം സെർജിയോ അഗ്യൂറോയുടെ റെക്കോർഡ് ആണ് കെയിൻ മറികടന്നത്. ഗോൾ വേട്ടയിൽ നാലാമത് എത്തിയെങ്കിലും ഒരു കിരീട നേട്ടത്തിലും കെയിൻ കരിയറിൽ പങ്കാളി ആയില്ല എന്നതും ശ്രദ്ധേയമാണ്. നിലവിൽ 187 ഗോളുകൾ ഉള്ള ആന്റി കോൾ, 208 ഗോളുകൾ ഉള്ള വെയിൻ റൂണി, 260 ഗോളുകൾ ഉള്ള അലൻ ഷിയറർ എന്നിവർ മാത്രം ആണ് കെയിനിന് മുന്നിലുള്ളവർ.

Story Highlight : Harry Kane pass Aguero and becomes all time leading goal scorer for a single club in Premier League.