Site icon Fanport

പരിശീലനത്തിന് എത്താത്ത ഹാരി കെയ്നെതിരെ നടപടിയുമായി സ്പർസ്

ഇന്ന് പരിശീലനത്തിന് ടീമിനൊപ്പം ചേരേണ്ടിയിരുന്ന ഹാരി കെയ്ൻ
ഇതുവരെ ക്ലബിൽ എത്തുകയോ പരിശീലനത്തിന് എത്താത്തതിന്റെ കാരണം വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ താരത്തിന് എതിരെ നടപടി ഉണ്ടാകും എന്ന് സ്പർസ് അറിയിച്ചു. പരിശീലനത്തിന് എത്താത്തതിന് താരത്തിന് പിഴ ചുമത്തും എന്ന് ക്ലബ് അറിയിച്ചു. സ്പർസ് വിടാ‌ൻ ആഗ്രഹിക്കുന്ന കെയ്ൻ ട്രാൻസ്ഫർ നടക്കാൻ വേണ്ടിയാണ് ക്ലബിന്റെ പരിശീലനത്തിന് എത്താതെ മാറി നിൽക്കുന്നത്.

കഴിഞ്ഞ സീസൺ അവസാനം തന്നെ താ‌ൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് സ്പർസിന്റെ സ്ട്രൈക്കർ അറിയിച്ചിരുന്നു. എന്നാൽ താൻ ആവശ്യപ്പെട്ടിട്ടും ക്ലബ് തന്നെ വേറെ ടീമിലേക്ക് മാറാൻ സഹായിക്കുന്നില്ല എന്നതാണ് ഇപ്പോൾ കെയ്നിനെ കൊണ്ട് കടുത്ത നടപടികൾ എടുപ്പിക്കുന്നത്. സ്പർസ് വിട്ടാൽ മാത്രമെ തനിക്ക് ഒരു കപ്പ് നേടാൻ ആകു എന്നാണ് കെയ്ൻ വിശ്വസിക്കുന്നത്. കെയ്നു വേണ്ടി മാഞ്ചസ്റ്റർ സിറ്റി ആണ് മുന്നിൽ ഉള്ളത്

Exit mobile version