കരിയർ ബെസ്റ്റ് ഗോൾ വേട്ടയിൽ കെയിൻ

- Advertisement -

ഹരി കെയ്ൻ ഈ സീസണിൽ തന്റെ ഗോൾ വേട്ട തുടരുകയാണ്. ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരെ അവസാന നിമിഷം നേടിയ വിജയ ഗോളോടെ ഹാരി കെയ്ൻ തന്റെ ഈ സീസണിലെ ഗോൾ നേട്ടം 35 ആക്കി. തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായ കഴിഞ്ഞ സീസണിൽ ആകെ കെയിൻ നേടിയത് 35 ഗോളുകളായിരുന്നു.

ഈ‌ സീസൺ ഫെബ്രുവരി അവസാനം ആകുമ്പോഴേക്കും 35 എന്ന സംഖ്യയിൽ എത്തിയ കെയിൻ ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണാക്കി മാറ്റും എന്ന് ഉറപ്പായി. കെയിനിന്റെ 35 ഗോളുകളിൽ 24 എണ്ണം പ്രീമിയർ ലീഗിലാണ് പിറന്നത്. പ്രീമിയർ ലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്കോററും കെയിൻ ആണ്.

,കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement