ഹാരി കെയ്നോട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ പറഞ്ഞ് ബെർബ

- Advertisement -

ടോട്ടൻഹാം താരം ഹാരി കെയ്ൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകണം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ബെർബറ്റവ്. കെയ്ൻ അടുത്തിടെ സ്പർസ് വിടുമെന്ന് സൂചന നൽകിയിരുന്നു. കെയ്ൻ താൻ മുമ്പ് ഉണ്ടായിരുന്ന സമാന അവസ്ഥയിലാണ് ഉള്ളത് എന്ന് ബെർബ പറഞ്ഞു. പണ്ട് ടോട്ടൻഹാം വിട്ടായിരുന്നു ബെർബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.

ക്ലബ് കിരീടം നേടാതിരിക്കുമ്പോൾ ആർക്കും ക്ലബ് വിടാൻ തോന്നും എന്ന് ബെർബ പറഞ്ഞു. കെയ്നിനെ പോലൊരു താരത്തിന് കിരീടം ആണ് ഇപ്പോൾ വേണ്ടത്. കരിയർ അവസാനിച്ച് നോക്കുമ്പോൾ കിരീടം നേടിയിട്ടുണ്ടോ ഇല്ലയോ എന്നതേ എല്ലാവരും നോക്കുകയുള്ളൂ. ഇനിയും വൈകിയാൽ കെയ്ൻ ദുഖിക്കും എന്നും ബെർബ പറഞ്ഞു. കെയ്നിന് യോജിക്കുന്ന ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും ബെർബ പറഞ്ഞു.

Advertisement