
ഹാരി കെയിൻ ഗോൾ സ്കോറിംഗിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ടോട്ടൻഹാം സ്റ്റോക്ക് സിറ്റിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടോട്ടൻഹാം സ്റ്റോക്ക് സിറ്റിയെ മറികടന്നത്. എറിക്സ്ണും കെയിനുമാണ് ടോട്ടൻഹാമിനായി ഗോളുകൾ നേടിയത്. ഡിയൂഫിന്റെ വകയായിരുന്നു സ്റ്റോക്ക് സിറ്റിയുടെ ഗോൾ.
ഇന്നത്തെ ഗോളോടെ ഹാരി കെയിൻ 25 ഗോളുകളിൽ എത്തി. തുടർച്ചയായ മൂന്നാം സീസണിലാണ് പ്രീമിയർ ലീഗിൽ കെയിൻ 25 ഗോളുകളിൽ എത്തിന്നത്. തുടർച്ചയായ മൂന്ന് സീസണുകളിൽ 25 ഗോളുകൾ പ്രീമിയർ ലീഗിൽ നേടുന്ന മൂന്നാം താരം മാത്രമാണ് കെയിൻ. ഹെൻറിയും അലൻ ഷിയറും മാത്രമെ ഇതിനുമുമ്പ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളൂ.
ജയത്തോടെ ടോട്ടൻഹാം മൂന്നാം സ്ഥാനത്തിന് അടുത്തെത്തി. ഇപ്പോൾ നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിനും മൂന്നാമതുള്ള ലിവർപൂളിനും 67 പോയന്റാണ് ഉള്ളത്. ടോട്ടൻഹാം ഒരു മത്സരം കുറവാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial