Picsart 23 05 28 16 01 11 813

ഹൂലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റി വിടില്ല

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഹൂലിയൻ ആൽവരസ് ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളി മാഞ്ചസ്റ്റർ സിറ്റി ക്യാമ്പ്. അവസരങ്ങൾ കുറവായതിനാൽ ആൽവരസ് അടുത്ത സീസണിൽ ലോണിൽ പോകും എന്നായിരുന്നു വാർത്തകൾ. എന്നാൽ അത്തരം ഒരു സാഹചര്യവും ഇല്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ലോൺ നീക്കത്തിൽ ബയേണിലേക്ക് ആൽവരസ്
പോകും എന്നായിരുന്നു വാർത്തകൾ. എന്നാൽ അത് നടക്കാൻ വിദൂര സാധ്യത പോലും ഇല്ല. ഹാളണ്ടിന് പിറകിൽ ആണ് ആൽവരസിന്റെ സ്ഥാനം എങ്കിലും താരം മാഞ്ചസ്റ്റർ സിറ്റിയിൽ സന്തോഷവാനാണ്. തന്റെ കഴിവ് തെളിയിക്കാൻ താരത്തിനാകുന്നുണ്ട്. അടുത്ത സീസണിൽ കൂടുതൽ അവസരം തനിക്ക് കിട്ടുമെന്നും താരം കരുതുന്നു. ഈ സീസണിൽ 30 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ നേടിയിരുന്നു.

Exit mobile version