Site icon Fanport

ജോട പരിക്ക് മാറി തിരികെയെത്തുന്നു

പരിക്ക് കാരണം കഷ്ടപ്പെടുന്ന ലിവർപൂളിന് അവസാനം ഒരു ആശ്വാസ വാർത്ത. ലിവർപൂൾ അറ്റാക്കിംഗ് താരമായ ഡിയേഗോ ജോട പരിക്ക് മാറി തിരികെ എത്തിയിരിക്കുകയാണ്. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ഷെഫീൽഡിന് എതിരായ മത്സരത്തിൽ ബെഞ്ചിൽ എങ്കിലും ജോട ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷെഫീൽഡിന് എതിരെ കളിച്ചില്ല എങ്കിൽ അടുത്ത ആഴ്ച നടക്കുന്ന ചെൽസിക്ക് എതിരായ മത്സരത്തിൽ എന്തായാലും ജോട തിരികെയെത്തും.

ഡിസംബറിൽ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ ആയിരുന്നു ജോടയ്ക്ക് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നില്ല എങ്കിലും മൂന്ന് മാസങ്ങളോളം താരം പുറത്തിരിക്കേണ്ടി വന്നു. വോൾവ്സിൽ നിന്ന് ഈ സീസൺ തുടക്കത്തിൽ ലിവർപൂളിൽ എത്തിയ ജോട സീസൺ തുടക്കത്തിൽ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. 17 മത്സരങ്ങളിൽ നിന്ന് ലിവർപൂളിനായി 9 ഗോളുകൾ ജോട നേടിയിരുന്നു.

Exit mobile version