പോഗ്ബ തിരിച്ചുവരാൻ ഇനിയും വൈകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബ പരിക്കിൽ നിന്ന് തിരിച്ചുവരാൻ ഇനിയും വൈകുമെന്ന് സൂചന നൽകി മൗറീന്യോ. പോഗ്ബയുടെ തിരിച്ചുവരവിനെ കുറിച്ച് തനിക്ക് പറയാൻ കഴിയില്ല എന്നും പോഗ്ബ ഇനിയും ഫസ്റ്റ് ടീമിനൊപ്പം ട്രെയിൻ ചെയ്യാൻ തുടങ്ങിയിട്ടില്ലാ എന്നും മൗറീന്യോ മാധ്യമങ്ങളോട് പറഞ്ഞു.

ഹാംസ്ട്രിങ്ങിന് പരിക്കേറ്റ പോഗ്ബ ഒരു മാസത്തോളമായി കളത്തിന് പുറത്താണ്. പോഗ്ബയുടെ അഭാവത്തിൽ യുണൈറ്റഡ് ലീഗിലെ ആദ്യ പരാജയം രുചിക്കുകയും ചെയ്തിരുന്നു. പോഗ്ബ മാത്രമല്ല, ഫെല്ലിനി, ഇബ്രാഹിമൊവിച്, കാരിക്ക്, റോഹോ തുടങ്ങിയവരും ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.

പോഗ്ബ അടുത്ത് തിരിച്ചു വരില്ല എങ്കിലും കാരിക്കും റോഹോയും ടീമിലേക്ക് തിരിച്ചെത്താൻ ആയെന്ന് ഹോസെ സൂചന നൽകി. കാരിക്ക് അടുത്ത ആഴ്ചയോടെയും റോഹോ നവംബർ അവസാന വാരത്തോടെയും ടീമിലേക്ക് തിരിച്ചെത്തും എന്നാണ് മൗറീന്യോ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial