ആദ്യ മത്സരത്തിൽ തോൽക്കാത്ത റെക്കോർഡ് തുടർന്ന് മൗറീനോ

മാനേജറായ ഒരു സീസണിലും ലീഗിലെ ആദ്യ മത്സരം തോറ്റിട്ടില്ല എന്ന റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ മൗറീനോ തുടർന്നു. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ചതോടെയാണ് 18 സീസണായി മൗറീനോ തുടരുന്ന ആ റെക്കോർഡ് കോട്ടം തട്ടാതെ ബാക്കിയായത്‌. ഇതുവരെ 18 സീസണുകളിൽ മാനേജറായി പ്രവർത്തിച്ച മൗറീനീ അതിൽ 11 സീസണിലും ലീഗിലെ ആദ്യ മത്സരം വിജയിച്ചു. ഏഴു സീസണിൽ ആദ്യ മത്സരത്തിൽ സമനിലയും വഴങ്ങി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ 10 സീസൺ കളിച്ച മൗറീനോ പ്രീമിയർ ലീഗിലെ 9 ആദ്യ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version