മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൗറീനോയ്ക് അസിസ്റ്റന്റായി ഇനി ഈ മൂന്ന് പേർ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൗറീനോയുടെ ടെക്നിക്കൽ സ്റ്റാഫിലെ അഴിച്ചുപണി പൂർത്തിയായി. മുൻ അസിസ്റ്റന്റ് മാനേജർ റൂയി ഫെരിയ ക്ലബ് വിട്ടതിനു പകരമായു മൂന്ന് പരിശീലകരെയാണ് മൗറീനോ. ഈ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മൈക്കിൾ കാരിക്ക്, ഇറ്റലിക്കാരനായ സ്റ്റെഫാനൊ റെപറ്റി എന്നിവർക്ക് പുറമെ മൂന്നാമത്തെ അസിസ്റ്റന്റിനെയും മൗറീനോ നിയമിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 18 ടീമിന്റെ ചുമതല വഹിച്ചിരുന്ന കീറൻ മകെന്നയാണ് പുതിയ നിയമനം. 32കാരനായ അയർലണ്ട് സ്വദേശി മകെന്ന മുമ്പ് ടോട്ടൻഹാമിന്റെ താരമായിരുന്നു. ടീമിന്റെ കോച്ചിംഗ് കാര്യങ്ങളാകും മകെന്നയുടെ ചുമതല‌. റൂയി ഫരിയ ഒറ്റയ്ക്ക് വഹിച്ച ചുമതലകളാണ് ഈ മൂന്ന് പുതിയ അസിസ്റ്റന്റ് പരിശീലകർ കൂടി ചെയ്യുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്ട്രോസിനു പകരം ആന്‍ഡി ഫ്ലവര്‍ താല്‍ക്കാലിക ഡയറക്ടര്‍
Next articleഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങള്‍