മൗറീനോ സ്പർസിൽ കിരീടം നേടാത്തതിൽ സങ്കടം ഉണ്ട് എന്ന് സോൺ

സ്പർസിൽ പരിശീലകനായി ജോസെ മൗറീനോക്ക് ഒരു കിരീടം പോലും നേടാൻ ആയില്ല എന്നതിൽ തനിക്ക് വിഷമം ഉണ്ട് എന്ന് സ്പർസ് താരം ഹ്യുങ് മിൻ സോൺ. ജോസെ കിരീടം നേടിയില്ല എന്നതിൽ തനിക്ക് നല്ല സങ്കടമുണ്ട്. എല്ലാവിടെയും കിരീടം നേടുന്ന പരിശീലകനായിരുന്നു ജോസെ. അദ്ദേഹം കിരീടം നേടാത്ത ഒരേയൊരു ക്ലബാണ് സ്പർസ് എന്നും അതിൽ സങ്കടം ഉണ്ട് എന്നും സോൺ പറഞ്ഞു.

ജോസെ എപ്പോഴും തന്റെ ഓർമ്മകളിൽ ഉണ്ടാകും എന്നും ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ജോസെ എന്നും സോൺ പറഞ്ഞു. സ്പർസ് വിട്ട ജോസെ മൗറീനോ ഇനി ഇറ്റാലിയൻ ക്ലബായ റോമയെ ആകും പരിശീലിപ്പിക്കുക. അടുത്ത സീസൺ മുതലാകും അദ്ദേഹം റോമയുടെ ചുമതലയേൽക്കുക.