Site icon Fanport

ജോസെ മൗറീനോയ്ക്ക് കീഴിൽ കളിച്ചത് തന്നെ കരുത്തനാക്കി എന്ന് റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ജോസെ മൗറീനോ ഉള്ള കാലത്ത് റാഷ്ഫോർഡിന്റെ പ്രകടനങ്ങൾ അത്ര സ്ഥിരത ഉള്ളതായിരുന്നില്ല. എന്നാൽ ആ കാലഘട്ടം തന്നെ മികച്ച കളിക്കാരൻ ആക്കുന്നതിൽ വലിയ പങ്കുവഹിച്ചു എന്ന് റാഷ്ഫോർഡ് പറയുന്നു. ജോസെയ്ക്ക് കീഴിൽ ഉള്ള കാലം കടുപ്പമേറിയതായിരുന്നു. എന്നാൽ അത് തന്നെ മാനസികമായി കരുത്തനാക്കി. റാഷ്ഫോർഡ് പറയുന്നു.

ജോസെ പോയി ഒലെ ഗണ്ണാർ സോൾഷ്യാർ എത്തിയതിനു ശേഷം വൻ ഫോമിലേക്ക് തന്നെയാണ് റാഷ്ഫോർഡ് ഉയർന്നത്. താരം ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ടോപ് സ്കോറർ ആണ്. ആ സമയത്തായിരുന്നു റാഷ്ഫോർഡ് പരിക്കേറ്റ് പോയത്. സീസൺ കൊറോണ കാരണം നിന്ന സമയം മുതലെടുത്ത് പെട്ടെന്ന് തന്നെ തിരികെയെത്താൻ ശ്രമിക്കുകയാണ് റാഷ്ഫോർഡ് ഇപ്പോൾ.

Exit mobile version