ജോസെയെ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ വീഴ്ത്തി, താരമായി മാർക്കസ് റാഷ്ഫോർഡ്!!

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോയുടെ ഓൾഡ്ട്രാഫോർഡിലേക്കുള്ള തിരിച്ചുവരവ് നിരാശയിൽ അവസാനിച്ചു. ഇന്ന് പ്രീമിയർ ലീഗിൽ ഏവരും ഉറ്റുനോക്കിയ പോരാട്ടത്തിൽ ജോസെ മൗറീനോ പരിശീലിപ്പിച്ച ടോട്ടൻഹാമിനെ ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.

സ്കോർ കാർഡിൽ തുല്യരുടെ പോരാട്ടം പോലെ തോന്നും എങ്കിലും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്രെ സമ്പൂർണ്ണ ആധിപത്യമാണ് ഓൾഡ്ട്രാഫോർഡിൽ കണ്ടത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിൽ എത്തി. ഗംഭീര ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുവ ഫോർവേഡ് മാർക്കസ് റാഷ്ഫോർഫ് ആണ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചത്.

തുടർന്നും നിരവധി അവസരങ്ങൾ യുണൈറ്റഡ് സൃഷ്ടിച്ചു എങ്കിലും അവസരം മുതലെടുക്കാബ് ആയില്ല. എന്നാൽ ആദ്യ പകുതിയിൽ സ്പർസിന് ലഭിച്ച ഏക അവസരം ഗോളാക്കി മാറ്റാൻ സന്ദർശകർക്കായി. ഒരു മാന്ത്രിക ടച്ചിലൂടെ ഡെലി അല്ലിയാണ് സ്പർസിന് സമനില നൽകിയത്. രണ്ടാം പകുതിയുടെ തുടൽകത്തിൽ റാഷ്ഫോർഡ് തന്നെ യുണൈറ്റഡിന് ലീഡ് തിരികെ നൽകി. റാഷ്ഫോർഡ് തന്നെ വാങ്ങിയ നൽകി പെനാൾട്ടി റാഷ്ഫോർഫ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു.

ജോസെ മൗറീനോയുടെ ടോട്ടൻഹാം പരിശീലകനായുള്ള ആദ്യ പരാജയമാണിത്. ഇന്നത്തെ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗിൽ ആറാം സ്ഥാനത്തേക്ക് എത്തിച്ചു.