
മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഹോസെ മൗറീഞ്ഞ്യോ നികുതി വെട്ടിപ്പ് കേസിൽ കോടതിയിൽ പിഴയടച്ചു. 2011 നും 2012 നും ഇടയ്ക്ക് നികുതി പണമായി നടക്കേണ്ടിയിരുന്ന മില്യണുകൾ വെട്ടിച്ചു എന്നതാണ് മൗറീഞ്ഞ്യോക്കെതിരെ സ്പാനിഷ് ടാക്സ് അധികൃതർ ചുമത്തിയ കുറ്റം. 54 കാരനായ മൗറീഞ്ഞ്യോ റയലിന്റെ മാനേജരായിരിക്കുമ്പോൾ ഇമേജ് റൈറ്റ്സ് വഴിലഭിച്ച 3.3 മില്യൺ യൂറോയോളം നികുതിപ്പണം വെട്ടിച്ചു എന്നാണു കോടതിയിൽ ഉയർന്നതു വന്നത്. എന്നാൽ അപ്പീലിന് പകരം നികുതി പണം കോടതിയിൽ കെട്ടിവെച്ച് കേസ് തീർക്കാനാണ് മൗറീഞ്ഞ്യോ ശ്രമിച്ചത്.
26 മില്യൺ യൂറോയിലധികം നികുതി ഇനത്തിൽ സ്പാനിഷ് അധികൃതർക്ക് തിരിച്ചടച്ചു എന്ന് മൗറീഞ്ഞ്യോയെ പ്രതിനിധീകരിക്കുന്ന ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു. ഫുട്ബോൾ ലോകത്തെ പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെയുണ്ട് നികുതി വെട്ടിപ്പ് വിവാദത്തിൽ. സൂപ്പർ താരങ്ങളായ ലയണൽ മെസി,ക്രിസ്റ്റിയാനോ റൊണാൾഡോ,മാഴ്സെല്ലോ, എയ്ഞ്ചേൽ ഡി മരിയ, മാഷെറാനോ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. കഴിഞ്ഞ വർഷം മെസിയും പിതാവും നികുതി വെട്ടിപ്പ് കേസിൽ കുറ്റക്കാരാണെന്ന് സ്പാനിഷ് കോടതി വിധിച്ചിരുന്നു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൗറീഞ്ഞ്യോയുടെ മുൻ ക്ലബ്ബായ ചെല്സിയുമായി ഏറ്റുമുട്ടുന്നതിനു മുൻപാണ് സ്പാനിഷ് കോടതിയിൽ നടന്ന കേസ് അവസാനിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial