സിറ്റി താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മൗറീൻഹോ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്കെതിരെ ആഞ്ഞടിച്ചു ഹോസെ മൗറീൻഹോ, സിറ്റി താരങ്ങൾ “ഡൈവിങ്ങിൽ” മിടുക്കരാണ് എന്നാണ് മൗറീൻഹോ അഭിപ്രായപ്പെട്ടത്. ചെറിയ കാറ്റടിച്ചാൽ പോലും സിറ്റിയുടെ കളിക്കാർ താഴെ വീഴുന്നെന്ന് മൗറീൻഹോ കുറ്റപ്പെടുത്തി. ഡെർബിക്ക് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ആണ് മൗറീൻഹോയുടെ ഈ അഭിപ്രായ പ്രകടനം.

മൗറീൻഹോയുടെ അഭിപ്രായം ശരിവെക്കും വിധമാണ് സിറ്റി കളിക്കാരുടെ പ്രകടനം, ഹഡെർസ്ഫീല്ഡിനെതിരെ ഡൈവ് ചെയ്തതിനു ഫെർണാണ്ടിൻഹോയെ ബുക്ക് ചെയ്തിരുന്നു. കഴഞ്ഞ ദിവസം ആഴ്‌സണൽ മാനേജർ ആർസൺ വെങ്ങർ റഹീം സ്റ്റെർലിംഗിനെതിരെയും ബേൺലി മാനേജർ സീൻ ഡിച്ചേ ബെർണാഡോ സില്വക്കെതിരെയും ഇതേ ആരോപണം ഉയർത്തിയിരുന്നു. ബേൺലിക്കെതിരെ നിലത്തു വീണ ബെർണാഡോ സിൽവ സിറ്റിക്ക് പെനാൽറ്റി നേടിക്കൊടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement