Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും തന്നെ സ്നേഹിക്കുന്നു” – ജോസെ

മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന് ടോട്ടൻഹാമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ജോസെ മൗറീനോ. താൻ ടോട്ടൻഹാമിന്റെ ചുമതലയേറ്റെടുത്തപ്പോൾ തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 50ൽ അധികം മെസേജുകൾ വന്നു എന്ന് ജോസെ പറഞ്ഞു. താരങ്ങളും യുണൈറ്റഡ് ബോർഡും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രവർത്തിക്കുന്നവരും ഒക്കെ തനിക്ക് ആശംസ അറിയിച്ച് സന്ദേശങ്ങൾ അയച്ചു. ജോസെ പറഞ്ഞു.

തനിക്ക് ഇതിൽ ഒക്കെയാണ് സന്തോഷം. വിജയിക്കുന്നതും തോൽക്കുന്നതിലുമൊക്കെ അപ്പുറം നല്ല മനുഷ്യ ബന്ധങ്ങൾ തനിക്ക് എല്ലാവിടെയും ലഭിക്കാറുണ്ട് എന്നും ജോസെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രവർത്തിക്കുമ്പോൾ തന്റെ ഹൃദയം ആ ക്ലബിനോടുള്ള സ്നേഹം കിണ്ട് നിറഞ്ഞിരുന്നു എന്നും ജോസെ പറഞ്ഞു. പല പ്രശ്നങ്ങളും ഉണ്ടായിരുന്നു എങ്കിലും യുണൈറ്റഡിൽ നല്ല ഓർമകൾ ഉണ്ടായിരുന്നു എന്നും ജോസെ പറഞ്ഞു. യുണൈറ്റഡ് ആരാധകരെയും ജോസെ പ്രശംസിച്ചു.

Exit mobile version