“സമയവും വിശ്വാസവും താരങ്ങളെ വാങ്ങാൻ പണവും തരുന്ന ക്ലബിലേക്കെ ഇനിയുള്ളൂ” – മൗറീനോ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം നഷ്ടപ്പെട്ട മൗറീനോ ഇനി താൻ വളരെ സൂക്ഷിച്ചു മാത്രമെ അടുത്ത ജോലിയിലേക്ക് പ്രവേശിക്കൂ എന്ന് പറഞ്ഞു. അടുത്ത ക്ലബിൽ താൻ ആദ്യ ക്ലബിന് വേണ്ടത് എന്താണെന്ന് ചോദിക്കും. എന്നിട്ടു മാത്രമെ ജോലിയിൽ പ്രവേശിക്കൂ. ജോസെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കിരീടങ്ങൾ നേടിയിരുന്നു എങ്കിലും ഫുട്ബോൾ ശൈലി പ്രതിരോധത്തിൽ ഊന്നിയത് ആയതിനാൽ മൗറീനോയെ ക്ലബ് പുറത്താക്കുക ആയിരുന്നു.

പെപ് ഗ്വാഡിയോളക്കു. ക്ലോപ്പിനും ലഭിച്ചതു പോലെ സമയം ലഭിക്കുന്ന ക്ലബിലേ താൻ ഇനി പ്രവർത്തിക്കൂ എന്ന് ജോസെ പറഞ്ഞു. മൂന്നര വർഷമായിട്ടും ഒരു കിരീടം പോലും നേടാത്ത പരിശീലകനാണ് ക്ലോപ്പ്. എന്നിട്ടും ലിവർപൂളിന് അദ്ദേഹത്തെ വിശ്വാസമുണ്ട്. അദ്ദേഹത്തിന് ആവശ്യമുള്ള താരങ്ങളെ സ്വന്തമാക്കാനും അവിടെ നിന്ന് കഴിയുന്നു. അത്തരത്തിൽ ഉള്ള ക്ലബ് മാനേജ്മെന്റ് ആണ് വേണ്ടത് എന്ന് ജോസെ പറഞ്ഞു.

ഗ്വാഡിയോളയ്ക്കും ഇത് പോലെ വൻ താരങ്ങളെ വാങ്ങാൻ പണവും സ്വാതന്ത്രവും കിട്ടി എന്നും ജോസെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ ട്രാൻസ്ഫറുകൾ നടത്താൻ മൗറീനോയ്ക്ക് അവസാന സീസണിൽ കഴിഞ്ഞിരുന്നില്ല.