Picsart 23 05 10 22 00 08 594

ജോർദാൻ ബെയർ ബേർൺലിയുടെ മാത്രം താരമായി

ജോർദാൻ ബെയർ ബേർൺലിയിൽ തുടരും. താരം നാല് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ബേർൺലി ഇന്ന് അറിയിച്ചു. തിങ്കളാഴ്‌ച ഞങ്ങൾ ട്രോഫി ഉയർത്തി. ലീഗ് വിജയിച്ചു, ഇപ്പോൾ സ്ഥിര അടിസ്ഥാനത്തിൽ ക്ലബിൽ കരാറും ഒപ്പുവെച്ചു. താൻ അതീവ സന്തോഷവാൻ ആണ്. ബെയർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

സെപ്തംബറിൽ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാച്ചിൽ നിന്ന് ലോണിൽ ആയിരുന്നു ജോർദാൻ ബേൺലിയിൽ ചേർന്നത്‌. ഈ സീസണിൽ 35 തവണ താരം ബേർൺലിക്കായി കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലേക്കു ക്ലബിനെ എത്തിക്കുന്നതിൽ വലിയ പങ്കുതന്നെ അദ്ദേഹം വഹിച്ചു. 18 ക്ലീൻ ഷീറ്റുകൾ നേടാൻ ബേർൺലിക്ക് ഈ സീസണിൽ ആയിരുന്നു. കൂടാതെ തന്റെ കരിയറിലെ ആദ്യത്തെ ഗോളും
താരം നേടിയിരുന്നു. ജനുവരിയിൽ കവെൻട്രി സിറ്റിക്കെതിരെ ആയിരുന്നു ആ ഗോൾ.

Exit mobile version