Site icon Fanport

സ്വാൻസി താരം ക്രിസ്റ്റൽ പാലസിൽ

സ്വാൻസിഫോർവേഡ് ജോർദാൻ അയ്യൂവിനെ സ്വാന്തമാക്കി ക്രിസ്റ്റൽ പാലസ്. 2.5മില്യൺ പൗണ്ടിനാണ് താരത്തെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കിയത്. മൂന്ന് വർഷത്തെ കരാറിലാണ് താരം ക്രിസ്റ്റൽ പാലസിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ജോർദാൻ അയ്യൂ ക്രിസ്റ്റൽ പാലസിൽ കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിന് വേണ്ടി 25 മത്സരങ്ങൾ കളിച്ച ജോർദാൻ അയ്യൂ 2 ഗോളുകളും നേടിയിരുന്നു.

2017 ജനുവരിയിലാണ് ആസ്റ്റൺ വില്ലയിൽ നിന്ന് സ്വാൻസിയിൽ എത്തുന്നത്. അവർക്ക് വേണ്ടി58മത്സരങ്ങൾ കളിച്ച ജോർദാൻ അയ്യൂ 12 ഗോളുകളും നേടിയിട്ടുണ്ട്. തുടർന്ന് സ്വാൻസി പ്രീമിയർ ലീഗിൽ നിന്ന് തരം താഴത്തപ്പെട്ടതിനെ തുടർന്ന് ക്രിസ്റ്റൽ പാലസിലേക്ക് ലോണിൽ എത്തുകയായിരുന്നു.

Exit mobile version