Picsart 24 01 16 18 09 49 586

ന്യൂകാസിൽ മധ്യനിര താരം ജോലിന്റൺ ഇനി ഈ സീസണിൽ കളിക്കില്ല

ന്യൂകാസിൽ മിഡ്‌ഫീൽഡർ ജോലിന്റണ് ഈ സീസണിലെ ശേഷിക്കുന്ന സീസൺ നഷ്ടമാകും. തുടയിലെ പരിക്കിന് ശസ്ത്രക്രിയ വേണ്ടിവരും എന്നതാണ് താരത്തിന് തിരിച്ചടിയായത്‌. നാല് മാസത്തോളം താരം ചുരുങ്ങിയത് പുറത്തിരിക്കേണ്ടി വരും. ജനുവരി 6 ന് സണ്ടർലാൻഡിനെതിരായ 3-0 വിജയത്തിനിടയിൽ ആയിരുന്നു ജോലിന്റണിന് പരിക്കേറ്റത്‌.

ഈ സീസണിൽ 23 മത്സരങ്ങൾ കളിച്ച ജോലിന്റൺ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തു. ഈ സീസണിൽ പരിക്കുകൾ ന്യൂകാസിലിന് ഏറെ തലവേദനയാണ് ഇതുവരെ സൃഷ്ടിച്ചത്. ന്യൂകാസിൽ ഇപ്പോൾ പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ്, ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു‌.

Exit mobile version