മുൻ പ്രീമിയർ ലീഗ് താരം കാറപകടത്തിൽ മരണപെട്ടു

- Advertisement -

മുൻ ആസ്റ്റൻ വില്ല ഡിഫൻഡർ ലോയ്ഡ് സാമൂവലിന് കാറപകടത്തിൽ ദാരുണാന്ത്യം. താരത്തിന്റെ ജന്മ ദേശമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ ഫുട്ബോൾ അസോസിയേഷനാണ് വാർത്ത പുറത്ത് വിട്ടത്. ബോൾട്ടന് വേണ്ടിയും സാമുവൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

ഇംഗ്ലണ്ടിൽ സ്വന്തം കുട്ടികളെ സ്കൂളിൽ ഇറക്കി മടങ്ങും വഴിയാണ് താരത്തിന് അപകടം പറ്റിയത്. 37 വയസുകാരനായ താരം 240 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെറു പ്രായത്തിൽ തന്നെ ഇംഗ്ലണ്ടിൽ പന്ത് തട്ടാൻ ചേക്കേറിയ സാമുവൽ വെസ്റ്റ് ഹാം, ചാൾട്ടൻ എന്നീ ടീമുകളുടെ അക്കാദമി വഴിയാണ് ഫുട്ബോളിലേക്ക് എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement