Picsart 23 08 03 01 17 07 053

പരിക്ക് കാരണം ഗബ്രിയേൽ ജീസുസ് ആഴ്‌സണലിന്റെ ആദ്യ മത്സരങ്ങളിൽ ഉണ്ടാവില്ല

കാൽ മുട്ടിനു ഏറ്റ പരിക്ക് കാരണം ഇന്നത്തെ എമിറേറ്റ്‌സ് കപ്പ് മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസ് ഏതാനും ആഴ്ചകൾ പുറത്ത് ഇരിക്കേണ്ടി വരും എന്ന വാർത്ത സ്ഥിരീകരിച്ചു ആഴ്‌സണൽ പരിശീലകൻ മിഖേൽ ആർട്ടെറ്റ. മൊണാകോക്ക് എതിരായ മത്സരശേഷം ആർട്ടെറ്റ ഈ കാര്യം സ്ഥിരീകരിക്കുക ആയിരുന്നു.

കാൽ മുട്ടിനു താരത്തിന് രാവിലെ ബുദ്ധിമുട്ട് തോന്നിയിരുന്നു എന്നും നിലവിൽ താരത്തിനു പരിക്കേറ്റു എന്നും ആർട്ടെറ്റ സ്ഥിരീകരിച്ചു. അതിനാൽ തന്നെ താരത്തിനു കുറച്ചു മത്സരങ്ങൾ നഷ്ടമാകും എന്നും അദ്ദേഹം സ്ഥിരീകരിച്ചു. വരുന്ന ഞായറാഴ്ച കമ്മൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ആഴ്‌സണലിന്റെ അടുത്ത എതിരാളികൾ.

Exit mobile version