റിയാദ് മഹ്റസ് പെനാൾട്ടി എടുത്തതിൽ താൻ സന്തോഷവാനല്ല എന്ന് ജീസുസ്

- Advertisement -

ആൻഫീൽഡിൽ ലിവർപൂളിനെതിരെ നിർണായകമായ പെനാൾട്ടി റിയാദ് മഹ്റസ് എടുത്തതിൽ താൻ സന്തോഷവാനല്ല എന്ന് ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസ്. മഹ്റസിനെ പോലെ തന്നെ താനും പെനാൾട്ടി പരിശീലിക്കുന്നുണ്ടായിരുന്നു. തനിക്ക് ആത്മവിശ്വാസവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മെഹ്റസ് പെനാൽറ്റി എടുത്തതിൽ താൻ സന്തോഷവാനല്ല ജീസുസ് പറഞ്ഞു.

ഗോൾ രഹിതമായി മുന്നേറുകയായിരുന്ന ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റ് മത്സരത്തിൽ 86ആം മിനുട്ടിൽ ആയിരുന്നു മസിറ്റിക്ക് പെനാൾട്ടി ലഭിച്ചത്. ജീസുസ് പെനാൾട്ടി എടുക്കാൻ വന്നെങ്കിലും പന്ത് ചോദിച്ച് വാങ്ങി മെഹ്റസ് പെനാൽറ്റി എടുക്കുകയായിരുന്നു. മഹ്റസിന്റെ കിക്ക് വലയിൽ എത്തിയതും ഇല്ല.

മെഹറസിന്റെ അല്ല പരിശീലകൻ പെപിന്റെ തീരുമാനമായിരുന്നു ആ പെനാൾട്ടി കിക്ക് റിയാദ് എടുക്കാൻ കാരണമെന്ന് ജീസുസ് പറഞ്ഞു. ഇനിയും മെഹ്റസിന് പെപ് പെനാൽറ്റി കൊടുക്കുകയാണെങ്കിൽ താൻ മെഹ്റസിനെ പിന്തുണക്കും എന്നും ജീസുസ് പറഞ്ഞു.

Advertisement